കണ്ണൂര്‍: (www.kvartha.com 27.10.2020) വിവാഹം മുടക്കിയ അയല്‍വാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ചടുക്കിയ സംഭവത്തില്‍ ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രത്തിനേയും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ ചെറുപുഴ ഇടവരമ്പിനടുത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഊമലയില്‍ കച്ചവടം നടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്‍ബിന്‍ മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തത്. തന്റെ വിവാഹം മുടക്കിയതിനാണ് കട തകര്‍ത്തതെന്ന് ആല്‍ബിന്‍ പറഞ്ഞതായി പൊലീസ് പറയുന്നു.