Follow KVARTHA on Google news Follow Us!
ad

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Supreme Court of India,Family,Religion,National,
ന്യൂഡെല്‍ഹി: (www.kvartha.com 16.10.2020) വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക വിധി ഉണ്ടായത്.
Woman Has Right To Stay At Estranged In-Laws' Home, Says Supreme Court, New Delhi, News, Supreme Court of India, Family, Religion, National

2019 ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സതീഷ് ചന്ദര്‍ അഹൂജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സതീഷിന്റെ മരുമകള്‍ സ്നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡെല്‍ഹി ഹൈക്കോടതി വിധി. ഭര്‍ത്താവ് രവീണ്‍ അഹൂജയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.

എന്നാല്‍ തന്റെ സ്വന്തം അധ്വാനത്താല്‍ പണികഴിപ്പിച്ച വീട്ടില്‍ മകന്‍ രവീണ്‍ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്നേഹയ്ക്ക് അവകാശമുണ്ടാകുമെന്നും കാണിച്ച് കൊണ്ട് സതീഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

Keywords: Woman Has Right To Stay At Estranged In-Laws' Home, Says Supreme Court, New Delhi, News, Supreme Court of India, Family, Religion, National.

Post a Comment