Follow KVARTHA on Google news Follow Us!
ad

പ്രതീക്ഷകള്‍ അസ്തമിച്ചു; കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയ രാജലക്ഷ്മി മരണത്തിന് കീഴടങ്ങി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾLocal News,News,Kochi,Dead,hospital,Treatment,Pregnant Woman,Child,Kerala,
പള്ളുരുത്തി: (www.kvartha.com 12.10.2020) പ്രതീക്ഷകള്‍ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയ രാജലക്ഷ്മി (28) ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യയാണ്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടു മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് കടുത്ത ന്യൂമോണിയയും പിടിപെട്ടിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെവെച്ച് പ്രസവിക്കുകയും ചെയ്തു. ഇരട്ടപെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Woman dies after delivery in Kochi, Local News, News, Kochi, Dead, Hospital, Treatment, Pregnant Woman, Child, Kerala

ഇതിനിടെ കഴിഞ്ഞ ദിവസം ന്യൂമോണിയ കടുത്തതും വൃക്കയെ ബാധിച്ചതും രാജലക്ഷ്മിയുടെ മരണത്തിന് കാരണമായി. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങള്‍ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗര്‍ഭം ധരിച്ചത്. 

കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്‌കാരം തിങ്കളാഴ്ച ഇടക്കൊച്ചിയില്‍ നടത്തും.

Keywords: Woman dies after delivery in Kochi, Local News, News, Kochi, Dead, Hospital, Treatment, Pregnant Woman, Child, Kerala.

Post a Comment