Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ശൈത്യകാല സര്‍വീസിന്റെ സമയ വിവരപട്ടിക പുറത്തിറക്കി

Winter service schedule from Kannur Airport has been released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kvartha.com 25.10.2020) കോവിഡ് കാലത്തെ പ്രതിസന്ധിയിടെയിലും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസ് സമയ പട്ടിക പുറത്തിറക്കി. ഒക്ടോബര്‍ 25 മുതല്‍ 2021 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 



പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത് ആഴ്ച്ചയില്‍ കണ്ണൂരിലേക്ക് 52 വിമാന സര്‍വ്വീസുകള്‍ ഉണ്ടാവും. അത്രതന്നെ വിമാനങ്ങള്‍ കണ്ണൂരില്‍നിന്ന് പുറപ്പെടുകയും ചെയ്യും. ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ഹൂബ്ലി, ഡല്‍ഹി, കൊച്ചി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസുകളുണ്ട്. ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, എന്നിവിടങ്ങളിലേക്ക് പ്രതി ദിന സര്‍വീസുകളുണ്ടാകും.

ആഴ്ചയില്‍ ബെംഗളൂരിവിലേക്ക് പതിനാല് സര്‍വീസ് ഉണ്ടാകും. ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ കൂടുതല്‍ സര്‍വീസുകള്‍ ഹൈദരാബാദിലേക്ക് ആണ്. 10 സര്‍വീസുകളാണ് ഹൈദരാബാദിലേക്ക് ഉണ്ടാവുക. ഡല്‍ഹി ചെന്നൈ എന്നിവിടങ്ങളിലേക്ക് എഴുവീതവും സര്‍വീസുകള്‍ ഉണ്ടാകും.തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലേക്ക് നാലുവീതവും ഹൂബ്ലി, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും സര്‍വ്വീസുകളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജയ്പൂര്‍, ലഖ്നൗ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഗുവാഹത്തി, ഭോപാല്‍, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളുമുണ്ട്.


Keywords: Mattannur, News, Kerala, Kannur, Kannur Airport, Winter Session,  Winter service schedule from Kannur Airport has been released
 

Post a Comment