Follow KVARTHA on Google news Follow Us!
ad

എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്; പുറത്തായത് പണമിടപാടില്‍ ഇടപെട്ടില്ലെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മൊഴി പൊളിക്കുന്ന സന്ദേശങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Thiruvananthapuram,News,Politics,Smuggling,Phone call,Court,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com 25.10.2020) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. പണമിടപാടില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴി പൊളിക്കുന്ന സന്ദേശങ്ങളാണ് പുറത്തായത്. ഇതുള്‍പ്പെടെയുള്ള തെളിവുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ നല്‍കിയത്. ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക ചാറ്റുകള്‍ ഇഡിക്കു ലഭിച്ചത്.

സ്വപ്ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്സാപ്പ് സന്ദേശങ്ങളില്‍ ലോക്കര്‍ സംബന്ധിച്ച ആശങ്കകളാണ് പ്രധാനമായും പങ്കുവെക്കുന്നത്. മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണുഗോപാലിനോട് കേരളം വിട്ടു പോകാനും ശിവശങ്കര്‍ ഉപദേശിക്കുന്നുണ്ട്.
Whatsapp chat of Chartered Accountant Venugopal came out proves M Sivasankar intervened in bank deal, Thiruvananthapuram, News, Politics, Smuggling, Phone call, Court, Trending, Kerala

ജൂലൈ 11നാണ് സ്വപ്ന സുരേഷിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഇതിനു പത്തുദിവസത്തിനു ശേഷമുള്ള ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്. സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത ലോക്കര്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് ശിവശങ്കറും വേണുഗോപാലും വാട്ട്സ് ആപ്പിലൂടെ സംസാരിക്കുന്നുണ്ട്.

ലോക്കറിനെ കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്. താന്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ലോക്കര്‍ തുറന്നതെന്ന് വേണുഗോപാലിന്റെ മൊഴി പുറത്തുവന്ന മാധ്യമവാര്‍ത്തകളും ഈ ദിവസങ്ങളില്‍ ശിവശങ്കര്‍ പങ്കുവെക്കുന്നു.

ഒരു ഘട്ടത്തില്‍ മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കേരളം വിട്ടുപോകാന്‍ വേണുഗോപാലിനെ ശിവശങ്കര്‍ ഉപദേശിക്കുന്നുണ്ട്. സ്വപ്ന സുരേഷും വേണുഗോപാലും സംയുക്തമായി ലോക്കര്‍ തുറന്നിരുന്നുവെന്നും അതില്‍നിന്ന് ലൈഫ് ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടതുമായ പണം കണ്ടെത്തിയതുമായ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു.

മാധ്യമങ്ങള്‍ തന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ താന്‍ വീട് അടച്ചു. വീടിന് പുറത്തിറങ്ങിയില്ലെന്നും അവരുടെ ഫോണ്‍ എടുത്തില്ലെന്നും വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ആവശ്യമെങ്കില്‍ ഇവിടെനിന്ന് മാറി നില്‍ക്കണമെന്ന് വേണുഗോപാലിനോട് ശിവശങ്കര്‍ നിര്‍ദേശിക്കുന്നത്. നാഗര്‍കോവില്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് താങ്കള്‍ക്ക് പോകാവുന്നതാണെന്നും ശിവശങ്കര്‍ വേണുഗോപാലിനോട് പറയുന്നുണ്ട്.

അന്വേഷണ ഏജന്‍സികള്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യക്തമാണ്. എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും ആയുധമാക്കുന്നത് വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ്. ആ വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍ ചിലതു മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി എട്ടാം തീയതിയുള്ള ചാറ്റു പ്രകാരം സ്വപ്ന 35 ലക്ഷം രൂപയുമായാണു വന്നതെന്നും ഇതില്‍ എത്ര രൂപ ബാങ്കില്‍ നിക്ഷേപിച്ചു എന്നുമുള്ള വിവരങ്ങള്‍ ശിവശങ്കറുമായി വേണുഗോപാല്‍ കൈമാറുന്നുണ്ട്. ഇത്തരത്തില്‍ സ്വപ്ന ഓരോ തവണ വേണുഗോപാലിനെ കാണുമ്പോഴും ശിവശങ്കറിനു സന്ദേശങ്ങള്‍ കൈമാറിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.

എന്നാല്‍ വേണുഗോപാലുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നായിരുന്നു ഇഡിക്ക് ശിവശങ്കര്‍ കൊടുത്ത മൊഴി. ഇരുവരും തമ്മിലുള്ള ചാറ്റുകള്‍ പുറത്തുവരുന്നതോടെ സ്വപ്നയുടെ പണമിടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നു എന്നാണു വ്യക്തമാകുന്നത്. സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ കോടതിക്കു കൈമാറിയ രഹസ്യരേഖയിലുണ്ടെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു. വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വ്യക്തമാക്കിയിരുന്നു.

സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തന്നെയാണു ഈ സന്ദേശങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോള്‍ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വന്‍തോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമൂഹത്തിനെതിരായ പ്രവര്‍ത്തനമാണെന്ന് കസ്റ്റംസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറും കോടതിയില്‍ പറഞ്ഞിരുന്നു.

Keywords: Whatsapp chat of Chartered Accountant Venugopal came out proves M Sivasankar intervened in bank deal, Thiruvananthapuram, News, Politics, Smuggling, Phone call, Court, Trending, Kerala.




























Post a Comment