ആദിത്യ മുംബൈയിലുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ നടത്തിയതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. കോടതിയില്‍നിന്ന് വാറന്റുമായാണ് സംഘം മുംബൈയില്‍ വിവേക് ഒബ്റോയിയുടെ വീട്ടിലെത്തിയത്. ആദിത്യയുടെ ബംഗളൂരുവിലെ വസതിയിലും തിരച്ചില്‍ നടത്തിയിരുന്നു.

കര്‍ണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ. കന്നഡ സിനിമാമേഖല അഥവാ സാന്‍ഡല്‍വുഡിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉള്‍പ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ നാലുമുതല്‍ ആദിത്യ ഒളിവിലാണ്.
കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്. ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചിരുന്നു.
Keywords: Vivek Oberoi's Home Searched As Cops Look For Relative in Drugs Case, Mumbai, News, Cinema, Karnataka, Bangalore, Raid, Cine Actor, National.