ഒസിഐ കാര്‍ഡുള്ളവര്‍ക്കും വിദേശികള്‍ക്കും തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം. വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലൂടെയും നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ വിമാനങ്ങളിലൂടെയും വരാം. ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ ആളുകളും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഇന്ത്യയിലേക്കു വരാനും തിരികെ പോകാനും ആഗ്രഹിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും കൂടുതല്‍ വിഭാഗങ്ങളിലെ വിസ, യാത്ര നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ മറ്റെല്ലാ വിസകളുടെയും കാലാവധി എത്രയും പെട്ടെന്ന് നീട്ടിനല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വ്യോമഗതാഗതം സര്‍ക്കാര്‍ തടഞ്ഞത്. മാര്‍ച്ച് 23 മുതല്‍ രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയുമാണ്. മേയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Keywords: Visa Curbs Eased; OCI Card Holders Can Visit India, Not For Tourism, New Delhi, Travel & Tourism, News, Visa, Flight, Health, Health and Fitness, National.