Follow KVARTHA on Google news Follow Us!
ad

വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡപ്പിക്കുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭീഷണി; നടന്‍ പരാതി നല്‍കി

Molestation, Case, Complaint, Entertainment, Vijay Sethupathi's daughter gets molestation threats after exit from Muttiah Muralitharan biopic 800 #ദേശ

ചെന്നൈ: (www.kvartha.com 20.10.2020) വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡപ്പിക്കുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭീഷണി. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തി വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി.

സാമൂഹിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുത്തയ്യ മുരളീധരന്റെ ബയോപിക് 800 ല്‍ നിന്ന് വിജയ് സേതുപതി പുറത്തിറങ്ങിയതോടെയാണ് അപമാനകരമായ ഭീഷണി പരാമര്‍ശം വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഉണ്ടായത്. 

News, National, India, Chennai, Actor, Case, Complaint, Cinema, Daughter, Threat, Molestation, Entertainment, Vijay Sethupathi's daughter gets molestation threats after exit from Muttiah Muralitharan biopic 800


പീഡനഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് തീവ്ര തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. വിജയ് സേതുപതിയുടെ മകളുടെ ചിത്രം സഹിതം ഭീഷണിമുഴക്കിയത് ഗൗരവതരമെന്നും സംഘടന പറഞ്ഞു. 

ട്രോളിന്റെ പെരുമാറ്റത്തെ അപലപിച്ച് ഗായകന്‍ ചിന്‍മയി ശ്രീപദ ട്വിറ്ററിലേക്ക് ചെന്നൈ പോലീസിനെയും അഡയാര്‍ ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്തു.

News, National, India, Chennai, Actor, Case, Complaint, Cinema, Daughter, Threat, Molestation, Entertainment, Vijay Sethupathi's daughter gets molestation threats after exit from Muttiah Muralitharan biopic 800


കൃത്യമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാം തമിഴര്‍ പാര്‍ട്ടി ഉള്‍പ്പടെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. അതേസമയം പീഡന ഭീഷണി മുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

അടുത്തിടെ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ക്ക് പീഡനഭീഷണി നല്‍കിയ ഒരാളെ പോലീസുകാര്‍ അറസ്റ്റ് ചെയ്തിരുന്നു.


Keywords: News, National, India, Chennai, Actor, Cinema, Daughter, Threat, Molestation, Case, Complaint, Entertainment, Vijay Sethupathi's daughter gets molestation threats after exit from Muttiah Muralitharan biopic 800

Post a Comment