അന്ന് മുതല്‍ ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറിയത്. മുത്തയ്യ മുരളീധരന്‍ ശ്രീലങ്കയിലെ തമിഴ് വംശഹത്യയെ പിന്തുണച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം ശക്തമായിട്ടും ചിത്രത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് തന്നെയായിരുന്നു കഴിഞ്ഞ ദിവസവും വിജയ് സേതുപതി അറിയിച്ചിരുന്നത്.
എന്നാല്‍ മുത്തയ്യ മുരളീധരന്‍ തന്നെ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ താരത്തിന്റെ പിന്‍മാറ്റം. ഇതുസംബന്ധിച്ചുള്ള മുത്തയ്യ മുരളീധരന്റെ വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് വിജയ് സേതുപതി പിന്‍മാറ്റം പ്രഖ്യാപിച്ചത്. അതിനൊപ്പം 'നന്ദി, വിട' എന്നും കുറിച്ചു. നിര്‍മാതാക്കള്‍ ഈ സിനിമയുമായി മുന്നോട്ട് പോകുമെന്നും തന്റെ ബയോപിക് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമായി ഉടന്‍ ലഭ്യമാകുമെന്നും മുത്തയ്യ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയുടെ പ്രതിച്ഛായയും കരിയറും തന്റെ പേരിലുള്ള സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു മുരളീധരന്‍ ആവശ്യപ്പെട്ടത്.
അതേസമയം ശ്രീലങ്കന്‍ തമിഴരുടെ വംശഹത്യയെ താനൊരിക്കലും പിന്തുണച്ചിട്ടില്ലെന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം. ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം ശ്രീലങ്കന്‍ തമിഴരുടെ വംശഹത്യയെ താനൊരിക്കലും പിന്തുണച്ചിട്ടില്ലെന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം. ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Keywords: Vijay Sethupathi pulls out of Muthiah Muralidaran biopic '800', Chennai, News, Cricket, Sports, Cinema, Cine Actor, National.