റോഡരികില്‍ താന്‍ പ്രസവിച്ചുവെന്നും കുട്ടി ശ്വാസമെടുക്കുന്നില്ലെന്നും പറഞ്ഞാണ് യുവതി കുട്ടിയുമായി ഒക്ലഹോമയിലെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കുട്ടി മരണമടഞ്ഞതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. ടെയ്ലര്‍ പാര്‍ക്കര്‍ പ്രസവിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ടെയ്ലറെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെക്സാസിനു സമീപമുള്ള നഗരത്തില്‍ നിന്ന് റീഗണ്‍ സിമണ്‍സ് ഹാന്‍കോക്ക് എന്ന ഗര്‍ഭിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പ്രസവിച്ചതായി ബോധ്യപ്പെട്ടെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ടെയ്ലര്‍ പാര്‍ക്കര്‍ പിടിയിലായതിനു 20 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടെയ്ലര്‍ പാര്‍ക്കറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: US Woman arrested for stealing, America,News,Crime,Criminal Case, Police, Arrested, Pregnant Woman, Child, World.