പേപ്പറിന് ആദ്യം ലഭിച്ച മാര്‍ക്കും അതിന്റെ പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിച്ച മാര്‍ക്കും തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസമുണ്ടായാല്‍ മൂന്നാമതും മൂല്യനിര്‍ണയം ചെയ്യാറുണ്ടായിരുന്നു. മൂന്നാമത്തെ മൂല്യനിര്‍ണയത്തില്‍ ലഭിച്ച മാര്‍ക്കും നേരത്തേ ലഭിച്ച മാര്‍ക്കുകളില്‍ മൂന്നാം മൂല്യനിര്‍ണയത്തിലെ മാര്‍ക്കുമായി ഏറ്റവും അടുത്തുനില്‍ക്കുന്നതും കണക്കിലെടുത്ത് അവയുടെ ശരാശരിയാണ് അന്തിമമാര്‍ക്കായി നല്‍കിയിരുന്നത്.

ഈ രീതി 2019 ജൂണില്‍ ഒഴിവാക്കി. പകരം പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന മാര്‍ക്ക് അന്തിമമായി കണക്കാക്കാനും തീരുമാനിച്ചു. ഇതോടെ യഥാര്‍ഥ മാര്‍ക്കിനേക്കാള്‍ 35 ശതമാനം വര്‍ധനവരെ പലര്‍ക്കും ലഭിച്ചു. അത് അന്തിമ മാര്‍ക്കായി കണക്കാക്കി മാര്‍ക്ക് ലിസ്റ്റ് നല്‍കി.
ഇത്തരത്തില്‍ എഴുന്നൂറോളം പേര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഈ രീതി ഇക്കൊല്ലം ജനുവരിയില്‍ സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. പഴയ പുനര്‍മൂല്യനിര്‍ണയരീതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് മുന്‍കാല പ്രാബല്യംകൂടി നല്‍കിയതോടെയാണ് 2019 ജൂണിലും 2020 ജനുവരിക്കും ഇടയിലുള്ള വിദ്യാര്‍ഥികള്‍ വെട്ടിലായത്. ഇവരുടെ പുനര്‍മൂല്യനിര്‍ണയം ചെയ്ത പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്ക് പുനഃപരിശോധിക്കാനാണ് സര്‍വകലാശാല തീരുമാനിച്ചത്. ഇക്കാര്യമറിയിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
എന്നാല്‍, കോഴ്‌സ് വിജയിച്ച് സര്‍ട്ടഫിക്കറ്റ് വാങ്ങിയവരും ജോലിനേടിയവരും മറ്റു കോഴ്‌സുകള്‍ക്ക് ചേര്‍ന്നവരുമൊക്കെ ഈ വിഭാഗത്തിലുണ്ടെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍എല്‍ബി പരീക്ഷയില്‍ ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ വിജയിച്ച ശേഷം അഭിഭാഷകരായി എന്റോള്‍ ചെയ്തവരുമുണ്ട്. ഇത്തരക്കാര്‍ സര്‍വകലാശാലയെ സമീപിക്കുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. വിസിക്ക് പരാതി നല്‍കാനാണ് ജീവനക്കാര്‍ നിര്‍ദേശിക്കുന്നത്.
Keywords: University of Kerala to review the answer sheets of the one-time re-evaluation period, Thiruvananthapuram, News, Education, Students, University, Complaint, Kerala.