ന്യൂഡെല്‍ഹി: (www.kvartha.com 28.10.2020) കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ ഞാന്‍ വാക്കുകള്‍ തിരയുന്നത് വളരെ അപൂര്‍വമാണ്. അതിനാല്‍ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും വേഗം പരിശോധന നടത്താന്‍ അഭ്യര്‍ഥിക്കുന്നു' എന്ന് സ്മൃതി ട്വീറ്റ് ചെയ്തു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശനിയാഴ്ച സ്മൃതി ഇറാനി ഭാരതീയ ജനതാ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച 80 ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 508 പേര്‍ മരിച്ചു.

Keywords: Union minister Smriti Irani tests positive for Covid-19, New Delhi, News, Politics, Minister, Health, Health and Fitness, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.