കടകളില്‍ നിന്നും വാങ്ങിയ പഫ്സിലും സമൂസയിലും പല്ലിയുടെ തലയും മറ്റും വെച്ച് കടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; യുവാക്കള്‍ പിടിയില്‍

കൊച്ചി : (www.kvartha.com 11.10.2020) കടകളില്‍ നിന്നും വാങ്ങിയ പഫ്സിലും സമൂസയിലും പല്ലിയുടെ തലയും മറ്റും വെച്ച് കടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. ചെമ്പ് സ്വദേശികളായ പാറായി പറമ്പില്‍ അക്ഷയ് കുമാര്‍ (22), കുന്നുവേലില്‍ അഭിജിത് (21) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവര്‍ ബേക്കറികളില്‍ എത്തി തട്ടിപ്പ് നടത്തുകയായിരുന്നു. 

മുളന്തുരുത്തി, അരയന്‍കാവ് എന്നിവിടങ്ങളിലെ ബേക്കറികളില്‍ നിന്നും വാങ്ങിയ പഫ്സിലും സമൂസയിലും പല്ലിയുടെ തലയും മറ്റും വെച്ച് ഇതിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘത്തിന്റെ പ്രധാന വിനോദം.

Two men arrested fraud case, Kochi, News, Local News, Threatened, Cheating, Case, Police, Arrested, Kerala

കഴിഞ്ഞദിവസം ഒരു കടയില്‍ നിന്നും സംഘം 20000 രൂപ വാങ്ങി. തുടര്‍ന്ന് അടുത്ത ദിവസവും ഇതേ കാര്യം അടുത്ത കടയിലെത്തി ആവര്‍ത്തിച്ചു. അവിടെ നിന്നു 3500 രൂപ ഭീഷണിപെടുത്തി വാങ്ങി. തുടര്‍ന്ന് കടക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.

Keywords: Two men arrested fraud case, Kochi, News, Local News, Threatened, Cheating, Case, Police, Arrested, Kerala.

Post a Comment

Previous Post Next Post