ഈറോഡ്: (www.kvartha.com 19.10.2020) ഒറിജിനലിനെ വെല്ലുന്ന വ്യാജ കള്ള നോട്ടടിച്ച് മദ്യം വാങ്ങിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കപാളയം സ്വദേശികളായ എം സതീഷ്, സദ്വന്ദര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍മാരായ പ്രതികളുടെ കൈയ്യില്‍ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. യുട്യൂബ് നോക്കിയാണ് ഇവര്‍ കളളനോട്ടടിച്ചത് എന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം.
കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് ഇരുവരും സ്വന്തമായി നോട്ടുനിര്‍മാണം തുടങ്ങിയത്. മദ്യപിക്കാനായി ഒരു കടയിലെത്തിയതോടെയാണ് ഇവര്‍ പിടിയിലായത്. കടയിലെ ജീവനക്കാരനോട് 500 രൂപ നല്‍കിയശേഷം മദ്യം വാങ്ങിവരാന്‍ നിര്‍ദേശിച്ചു. നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.
യൂട്യൂബില്‍ ലഭ്യമായ നോട്ട് നിര്‍മ്മിക്കുന്നതിനുള്ള വീഡിയോകള്‍ കണ്ടായിരുന്നു നിര്‍മാണം. യഥാര്‍ഥ നോട്ടുകള്‍ സ്‌കാന്‍ ചെയ്‌തെടുത്തു തിളക്കമുള്ള എഫോര്‍ പേപ്പറുകളില്‍ കളര്‍ പ്രിന്റെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.