8വര്‍ഷത്തെ പ്രണയത്തിനുശേഷം മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി; വിവാഹത്തിന് വസമ്മതിച്ച കാമുകന് നേരെ ആസിഡ് ഒഴിച്ച് യുവതി; ശ്വാസനാളത്തിനും മുഖത്തും പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍
Oct 29, 2020, 17:27 IST
അഗര്‍ത്തല: (www.kvartha.com 29.10.2020) എട്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. വിവാഹത്തിന് വസമ്മതിച്ച കാമുകന് നേരെ ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. ശ്വാസനാളത്തിനും മുഖത്തും പരിക്കേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍. വെസ്റ്റ് ത്രിപുരയിലെ ഖോവായില്‍ ഒക്ടോബര്‍ 19നാണ് സംഭവം.
കഴിഞ്ഞ എട്ട് വര്‍ഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനിത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താല്‍പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരേ വീട്ടില്‍ക്കയറി ആസിഡ് ആക്രമണം നടത്തിയത്.
പ്രണയത്തിലായിരുന്ന യുവാവും ബിനിതയും നേരത്തെ പൂണെയില്‍ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളജില്‍ പഠിക്കുമ്പോള്‍ യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. 2018 മാര്‍ച്ചില്‍ യുവതിയെ പൂണെയില്‍ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി. മൂന്ന് മാസമായിട്ടും കാമുകന്‍ വിളിക്കുകപോലും ചെയ്തില്ല. യുവതിയുടെ നമ്പര്‍ ബ്ലോക്കാക്കുകയും ചെയ്തു. 2018 ഓഗസ്റ്റില്‍ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്തുവരികയായിരുന്നു.
ഇതിനിടെ ദുര്‍ഗാപൂജ അവധിക്കായി നാട്ടില്‍ തിരികെ എത്തിയപ്പോഴാണ് കാമുകന്‍ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ബിനിത കാമുകന്റെ വീട്ടിലെത്തുകയും തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ കൈയില്‍ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Tripura Woman assaults Estranged Boyfriend, Sent Under Judicial Custody, Woman, Attack, Hospital, Treatment, Police, Arrested, Court, Jail, National.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമന്‍ സന്താല്‍ എന്ന 30-കാരനെ അഗര്‍ത്തല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശ്വാസനാളത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിയായ ബിനിത സന്താല്‍ എന്ന യുവതിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ത്രിപുര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ എട്ട് വര്‍ഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനിത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താല്‍പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരേ വീട്ടില്‍ക്കയറി ആസിഡ് ആക്രമണം നടത്തിയത്.
പ്രണയത്തിലായിരുന്ന യുവാവും ബിനിതയും നേരത്തെ പൂണെയില്‍ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളജില്‍ പഠിക്കുമ്പോള്‍ യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. 2018 മാര്‍ച്ചില്‍ യുവതിയെ പൂണെയില്‍ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി. മൂന്ന് മാസമായിട്ടും കാമുകന്‍ വിളിക്കുകപോലും ചെയ്തില്ല. യുവതിയുടെ നമ്പര്‍ ബ്ലോക്കാക്കുകയും ചെയ്തു. 2018 ഓഗസ്റ്റില്‍ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്തുവരികയായിരുന്നു.
ഇതിനിടെ ദുര്‍ഗാപൂജ അവധിക്കായി നാട്ടില്‍ തിരികെ എത്തിയപ്പോഴാണ് കാമുകന്‍ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ബിനിത കാമുകന്റെ വീട്ടിലെത്തുകയും തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ കൈയില്‍ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Tripura Woman assaults Estranged Boyfriend, Sent Under Judicial Custody, Woman, Attack, Hospital, Treatment, Police, Arrested, Court, Jail, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.