Follow KVARTHA on Google news Follow Us!
ad

'കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് അധിക്ഷേപിക്കും അന്തസായി ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കേണ്ടേ'; കരഞ്ഞുകൊണ്ട് സജ്നയുടെ ലൈവ് വീഡിയോ

Video, Viral, Food, Sale, Abuse, Transgender woman's live video after abuse #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 13.10.2020) സമൂഹത്തിലും സോഷ്യല്‍ മീഡിയകളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോട് ഏറെ മാന്യത പുലര്‍ത്തുമ്പോഴും പലപ്പോഴും പലയിടങ്ങളിലും നീതി നിഷേധങ്ങളും നടക്കുന്നു. അവരും മനുഷ്യരാണെന്നും നമ്മുക്ക് ജീവിക്കാന്‍ അര്‍ഹത ഉള്ളത് പോലെ തന്നെ അന്യനും അവകാശമുണ്ടെന്നും കൂടി മനസിലാക്കുന്നില്ല പലരും. അത്തരത്തില്‍ പലയിടങ്ങളിലും തികഞ്ഞ അനീതിയാണ് ഇവര്‍ നേരിടുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ സജ്ന ഷാജി എന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി പോസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി. 

News, Kerala, State, Kochi, Social Network, Facebook, Video, Viral, Food, Sale, Abuse, Transgender woman's live video after abuse


അന്തസായി ജീവിക്കാന്‍ ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്നയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സജ്നയുടെ പരാതി. ആവശ്യമായ എല്ലാ ഔദ്യോഗികാനുമതിയോടും ലൈസന്‍സോടും കൂടിയാണ് സജ്ന കച്ചവടം നടത്തുന്നത്. 

ഇക്കാര്യം സംബന്ധിച്ച് പോലീസില്‍ പരാതി ബോധിപ്പിച്ചുവെങ്കിലും അവരില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും സജ്ന ലൈവ് വീഡിയോയിലൂടെ പറയുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ നഷ്ടം സഹിച്ച് തിരിച്ച് വീട്ടിലെത്തിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

'ഞങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെയെല്ലാമാണ് ജീവിക്കുന്നത്. ഇത് എല്ലാവരും അറിയണം. ട്രെയിനിലും മറ്റും ഭിക്ഷയെടുക്കുമ്പോള്‍ എല്ലാവരും ചോദിക്കാറില്ലേ, ജോലിയെടുത്ത് ജീവിച്ചൂടെ എന്ന്, എങ്ങനെയാണ് ഞങ്ങള്‍ അന്തസായി ജോലിയെടുക്കുക...'- സജ്ന ചോദിക്കുന്നു. 

ഇക്കാര്യം അധികാരികളുടെ മുന്നിലെത്താനും തങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്താനുമാണ് ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും സജ്ന പറയുന്നു.

 

Keywords: News, Kerala, State, Kochi, Social Network, Facebook, Video, Viral, Food, Sale, Abuse, Transgender woman's live video after abuse

Post a Comment