എറണാകുളം: (www.kvartha.com 24.10.2020) പരാതി നല്‍കാന്‍ എത്തിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ മരത്തില്‍ കയറി ട്രാന്‍സ്‌ജെന്‍ഡറിന്റെ ആത്മഹത്യാശ്രമം. കൊച്ചി കസബ പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. എറണാകുളം സ്വദേശിയാണ് പോലീസ് സ്റ്റേഷനിലെ മരത്തില്‍ കയറിയത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ പോലീസുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കേസെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടൊയാണ് മരത്തില്‍ കയറിയ ആള്‍ താഴെ ഇറങ്ങാന്‍ കൂട്ടാക്കിയത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇവരെ താഴെ എത്തിച്ചത്. അപ്പോഴേക്കും ബോധരഹിതയായ ആവണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.