മുജീബുല്ല കെ എം
(www.kvartha.com 21.10.2020) രാസ പ്രവർത്തനത്തിലൂടെ രാസ ഉൽപ്പാദനം, ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്ന എൻജിനീയറിങ് ശാഖയാണ് കെമിക്കൽ എഞ്ചിനീയറിങ്. വെറും 125 വർഷം മാത്രം പഠനം നടത്തി കണ്ടുപിടിച്ച ഒരു വിഷയമാണ് ഈ കെമിക്കൽ എഞ്ചിനീയറിങ് എന്നുള്ളത്. വലിയ തോതിൽ ഉള്ള ഉത്പന്നങ്ങളുടെ പിറകിൽ രസതന്ത്ര എഞ്ചിനീയർ ഉള്ളതിനെ നമുക്ക് നിഷേധിക്കാനാവില്ല.
എണ്ണയോ ഗ്യാസോ അല്ലെങ്കിൽ ഇലക്ട്രോണിക്സോ പ്ലാസ്റ്റിക്കോ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ അതുകൊണ്ട് തന്നെ ഇന്ന് ലോകത്തെ മാറ്റി മറിക്കാൻ കഴിവുള്ളവരാണ് കെമിക്കൽ എൻജിനീയമാർ.

ഇങ്ങനെ മാറ്റിമറിക്കുന്നവരാകാൻ നമുക്കും ആവില്ലേ?
വളരെ മത്സരമുള്ള വിഭാഗമാണ് കെമിക്കൽ എഞ്ചിനീയറിങ്ങിന്റേത്. അതുകൊണ്ട് തന്നെ വളരെ താല്പര്യമുള്ളവർക്കെ ഈ പഠന മേഖലയിലേക്ക് പ്രവേശിക്കാനാവൂ. ഗണിതം, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ വളരെ കൂടുതൽ പരിജ്ഞാനമുള്ളവർക്ക് ഈ കോഴ്സ് പഠിക്കാം. അതുപോലെ തന്നെ സ്ഥിതി വിവരക്കണക്കുകൾ, ഡിസൈൻ ടെക്നോളജി, ഉൽപ്പന്ന രൂപകൽപ്പന, എൻജിനീയറിങ് എന്നിവ നിങ്ങളെ സഹായിക്കുന്ന മറ്റ് വിഷയങ്ങൾ കൂടിയാണ്.
ഒരു കെമിക്കൽ എഞ്ചിനീയർ ആവാനുള്ള കഴിവുകൾ സ്വയം വിലയിരുത്തുന്നത് നല്ലതാണ്. ഗവേഷണം, പരീക്ഷണം, കണക്കുകൂട്ടൽ, വിശകലനം എന്നിങ്ങനെയുള്ള കഴിവുകളെ സ്വന്തമായി ഉണ്ടാക്കിയെടുക്കുക.
പരമ്പരാഗതമായി ഇന്ധനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു കെമിക്കൽ എൻജിനിയറിങ് എന്നുള്ളത്. എന്നാൽ വർഷങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്ന ഒരു മേഖലയാണ് ഇത്. അതിൽ പ്രധാനമായും വൈദ്യുതിയെ പറയേണ്ടതുണ്ട്. കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദം നിങ്ങൾക്ക് ലോകത്തെ ഒരു യഥാർത്ഥ വ്യത്യാസം ഉണ്ടാക്കാൻ കഴിവും അവസരവും നൽകും. അതിലൂടെ നല്ല വരുമാനവും ഉണ്ടാക്കാം.
ഓയിൽ ആൻഡ് ഗ്യാസ് (BPCL, LPCL), കാർഷികപരമായി ബന്ധപ്പെട്ട കമ്പനികൾ, ബിവറേജസ് പോലുള്ള സ്വകാര്യ മേഖലയിലെ കമ്പനികളും ദേശീയ സർക്കാർ വകുപ്പുകളും, ഗവേഷണ സൗകര്യങ്ങളും, ലോകമെമ്പാടുമുള്ള സംഘടനകൾക്ക് സാധ്യതകളുടെ പ്രവാഹമാണ് കെമിക്കൽ എഞ്ചിനീയർ ബിരുദധാരികൾ നൽകുന്നത്. യു കെ, യു എ ഇ തുടങ്ങിയ പല വിദേശ രാജ്യങ്ങളിലും വളരെ ഡിമാൻഡ് കൂടിയവരാണ് ഈ കെമിക്കൽ എഞ്ചിനീയർമാർ.
കെമിക്കൽ എൻജിനീയറിങ് ബിരുദധാരികൾ താഴെ പറയുന്ന മേഖലയിലാണ് കരിയർ മികച്ചതാക്കുന്നത്. അവ
കെമിക്കൽ എൻജിനീയറിങ്
പെട്രോളിയം എൻജിനീയറിങ്
എനർജി എൻജിനീയറിങ്
അധ്യാപനം
പുനരുപയോഗ ഊർജ്ജം
ന്യൂക്ലിയർ എൻജിനീയറിങ്
ബയോടെക്നോളജി എന്നിവയാണ്.
എന്നാൽ നമ്മുടെ കഴിവിനനുസരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യും. കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലും ഇന്ത്യയിലുമായി മികച്ച കോളേജുകളിൽ പ്രവേശനം തേടാം.
ഇന്ത്യയിലെ മികച്ച കോളേജുകൾ:
ഐ ഐ ടി ബോംബെ (IIT Bombay)
ഐ ഐ ടി ഡൽഹി (IIT Delhi)
ഐ ഐ ടി കാൺപൂർ (IIT Kanpur)
ഐ ഐ ഇ ഖാരഗ്പൂർ (IIT Kharagpur)
ഐ ഐ ടി മദ്രാസ് (IIT Madras)
ഐ ഐ ടി റോർഖീ (IIT Roorkee)
ബി ഐ ടി എസ് പിലാനി (BITS Pilani)
ഐ ഐ ടി ബി എച്ച് യു വാരാണസി (IIT BHU Varanasi)
ഐ ഐ ടി ഗുവാഹത്തി (IIT Guwahati)
ഐ ഐ ടി പട്ന (IIT Patna)
എൻ ഐ ടി തൃച്ചി (NIT Trichy)
കേരളത്തിലെ മികച്ച കോളേജുകൾ:
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), കാലിക്കറ്റ് (NATIONAL INSTITUTE OF TECHNOLOGY (NIT), CALICUT)
കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി (COCHIN UNIVERSITY OF SCIENCE AND TECHNOLOGY (CUSAT), COCHI)
തങ്ങൾ കുഞ്ഞു മുസ്‌ലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ടി.കെ.എം.സി), കൊല്ലം (THANGHAL KUNJU MUSLIYAR COLLEGE OF ENGINEERING (TKMCE ), KOLLAM)
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് (ജിഇസി), കാലിക്കറ്റ് (GOVERNMENT ENGINEERING COLLEGE (GEC), CALICUT)
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് (ജിഇസി), തൃശൂർ (GOVERNMENT ENGINEERING COLLEGE (GEC), THRISUR)
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (യുസിഇ), തൊടുപുഴ (UNIVERSITY COLLEGE OF ENGINEERING (UCE), THODUPUZHA)
ബിരുദ കോഴ്സ് അല്ലാതെ ഡിപ്ലോമ ഇൻ കെമിക്കൽ എഞ്ചിനീയറിങ്ങും ചെയ്യാവുന്നതാണ്.
മൂന്ന് വർഷം കാലയളവുള്ള പോളി ടെക്‌നിക് കോളേജുകളിൽ പത്താം ക്ലാസ്/പ്ലസ് ടു കഴിഞ്ഞവർക്ക് ഡിപ്ലോമ കോഴ്സ് പഠിക്കാവുന്നതാണ്.
കേരളത്തിലെ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമയുള്ള പോളിടെക്‌നിക് കോളേജുകൾ:
ഗവ. പോളി ടെക്നിക് കോളേജ്, കളമശ്ശേരി (GOVT. POLY TECHNIC COLLEGE, KALAMASSERY)
ഗവ. പോളി ടെക്നിക് കോളേജ്, മലപ്പുറം (GOVT. POLY TECHNIC COLLEGE, MALAPPURAM)
ഗവ. പോളി ടെക്നിക് കോളേജ്, കാലിക്കറ്റ് (GOVT. POLY TECHNIC COLLEGE, CALICUT)
നിർമ്മല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (പോളി ടെക്നിക്) (NIRMALA INSTITUTE OF TECHNOLOGY, POLYTECHNIC)
താല്പര്യത്തോടെ പഠിക്കുന്നവർക്ക് കെമിക്കൽ എൻജിനീയറിങ് വളരെ എളുപ്പമാണ്. വ്യത്യസ്തമായ അവസരങ്ങളിലൂടെ, സാധ്യതകളുടെ ഒരുപാട് വഴികളിലൂടെ ഇനി നിങ്ങൾക്ക് കെമിക്കൽ എഞ്ചിനീയർ ആവാൻ പ്ലാനിങ് നടത്താം..
(സിജി ഇൻ്റർനാഷനൽ കരിയർ ആർ ആൻഡ് ഡി ടീം കോർഡിനേറ്ററാണ് ലേഖകൻ)
Keywords: Kerala, Article, Education, Student, Engineers, Chemical Engineering, Polytechnic, Mujeebulla KM, Towards the Path of Chemical Engineering.
< !- START disable copy paste --