ചെന്നൈ: (www.kvartha.com 13.10.2020) മാറുന്ന ഫാഷനനുസരിച്ച് വീട് പണിയുന്നതിലും പല വെറൈറ്റി മാറ്റങ്ങള്‍ കൊണ്ടു വരുന്നവരാണ് നമ്മളില്‍ പലരും. പരമാവധി സ്ഥലം കളയാതെ എല്ലാം തികഞ്ഞ അടിപൊളി വീടാക്കാനും നമ്മള്‍ ശ്രമിക്കും. സ്ഥലപരിമിധിക്കുള്ളില്‍ നിന്ന് ഓപ്പണ്‍ ശൈലിയില്‍ നിര്‍മിച്ചുമൊക്കെ വീടുകളില്‍ വെറൈറ്റി പുലര്‍ത്തുന്നവരുണ്ട്. അക്കൂട്ടത്തില്‍ വാഹനം നവീകരിച്ച് വീടാക്കി മാറ്റിയിരിക്കുകയാണ് ഒരു യുവാവ്. ഓട്ടോയ്ക്ക് മുകളിലൊരുക്കിയിരിക്കുന്ന വീടിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. തമിഴ്‌നാട് സ്വദേശിയും ആര്‍ക്കിടെക്റ്റുമായ അരുണ്‍ പ്രഭു എന്ന യുവാവാണ് ഈ ആശയത്തിനു പിന്നില്‍.
ചെറിയ ഇടങ്ങളെ എങ്ങനെ പരമാവധി ഉപയോഗപ്രദമാക്കാം എന്നതില്‍ ബോധവത്കരണം ഉയര്‍ത്താനാണ് താന്‍ ഓട്ടോയ്ക്കു മുകളില്‍ വീട് പണിയാന്‍ തീരുമാനിച്ചതെന്ന് അരുണ്‍ പറയുന്നു. പിക്അപ് ഓട്ടോറിക്ഷയുടെ പുറകിലാണ് അരുണ്‍ വീട് കൊട്ടിപ്പൊക്കിയത്. എടുത്തുമാറ്റാവുന്ന വിധത്തിലാണ് വീടിന്റെ നിര്‍മാണം.
പൊളിച്ചുനീക്കിയ വീടുകളുടെയും ബസുകളുടെയുമൊക്കെ പുറംചട്ടകള്‍ കൊണ്ടാണ് വീട് കെട്ടിയിരിക്കുന്നത്. ഒരുലക്ഷത്തോളം രൂപയാണ് ഇതിനുവേണ്ടി അരുണിന് ചിലവായത്. അരുണിന്റെ ആശയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ചെറിയ തുണ്ട് ഭൂമിയില്‍ വീട് വെക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. അങ്ങനെ അവരില്‍ ഉള്ളസ്ഥലം വിട്ട് വാടക വീടുകളിലേക്ക് മാറുന്നു. അത്തരക്കാരെ ഉദ്ദേശിച്ചാണ് താനീ വീടു പണിതതെന്ന് അരുണ്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആറടി ഉയരവും വീതിയുമുള്ള അരുണിന്റെ വീട്ടില്‍ ഒരു ബെഡ്‌റൂമും അടുക്കളയും ബാത്ടബ്ബോടുകൂടിയ ടോയ്‌ലറ്റുമുണ്ട്. വീടിനു മുകളിലായി മനോഹരമായൊരു ടെറസും ഒരുക്കിയിട്ടുണ്ട്.
വൈദ്യുതിക്കു വേണ്ടി സോളാറിനെയാണ് ആശ്രയിക്കുന്നത്. വായുവും വെളിച്ചവും ധാരാളം കടക്കാനായി ആവോളം ജനലുകളും വീട്ടില്‍ നല്‍കിയിട്ടുണ്ട്. ഏതാനും നട്ടുകളും ബോട്ടുകളും നീക്കിയാല്‍ വീടിന്റെ ഭാ?ഗങ്ങള്‍ മുഴുവനായും അഴിച്ചെടുക്കാം. ഇന്ത്യയിലെ ജനസംഖ്യ കൂടുതലായതിനാല്‍ ചുരുങ്ങിയ ഇടത്തില്‍ കോംപാക്റ്റ് വീടുകള്‍ ഡിസൈന്‍ ചെയ്യേണ്ടതുണ്ടെന്ന് പറയുകയാണ് അരുണ്‍. ഇതിലൂടെ ധാരാളം ചേരികളെ മാറ്റിമറിക്കാമെന്നും അരുണ്‍ പറയുന്നു.
Keywords: News, National, India, Chennai, Tamil Nadu, Architecture, House, Vehicles, Social Media, Viral, TN Guy Builds Stunning House On Top Of An Autorickshaw With A Bedroom, Kitchen & Toilet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.