Follow KVARTHA on Google news Follow Us!
ad

പി കെ ശ്യാമളയെ വേട്ടയാടിയവര്‍ മാപ്പു പറയണം: എം വി ജയരാജന്‍

Those who hunted PK Shyamala should apologize: MV Jayarajan#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 20.10.2020) ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയെ വ്യക്തിഹത്യ നടത്തിയ കോണ്‍ഗ്രസ് - ബിജെപി രാഷ്ട്രീയ നേതൃത്വവും അപവാദങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങളും മാപ്പുപറയാന്‍ തയ്യാറുണ്ടോയെന്ന് സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. പ്രവാസി വ്യവസായി സാജന് നീതി ലഭിക്കുന്നതോടൊപ്പം ഒരു കുറ്റവും ചെയ്യാത്ത ചെയര്‍പേഴ്സണെതിരെ രാഷ്ട്രീയ പ്രേരിതമായി നടത്തിയ ആക്ഷേപങ്ങള്‍ തുറന്നു കാണിക്കുക എന്നതായിരുന്നു സിപിഐ എം സ്വീകരിച്ച സമീപനം.


ഇത് രണ്ടും ശരിയാണെന്ന് അന്വേഷണറിപ്പോര്‍ട്ട് തെളിയിക്കുന്നു.  ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഒരു വിഷയം കിട്ടിയെന്ന സന്തോഷത്തിലായിരുന്നു അക്കാലത്ത് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ടികള്‍. 

വസ്തുതകള്‍ ബോധപൂര്‍വം വളച്ചൊടിച്ച് ചില മാധ്യമങ്ങളും ഒപ്പം ചേര്‍ന്നു. സമീപകാലത്ത് വളര്‍ന്നുവരുന്ന പ്രവണതയാണ് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വ്യക്തിഹത്യയിലൂടെ നശിപ്പിക്കുകയെന്നത്. സാജന്‍ മരിച്ച ദുഃഖകരമായ പശ്ചാത്തലത്തില്‍ അത് മുതലെടുത്ത് സി പി എമ്മിനെ വേട്ടയാടുകയായിരുന്നു.  

'ഞാനീ കസേരയില്‍ ഇരിക്കുന്നതുവരെ അനുമതി കൊടുക്കില്ലെന്ന്' ചെയര്‍പേഴ്സണ്‍ പറഞ്ഞുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ജനങ്ങള്‍ക്ക് ഇതെല്ലാം ബോധ്യമായെന്ന് ഇത്തരക്കാര്‍ മനസിലാക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു.


Keywords: Kannur, News, Kerala, Congress, BJP, CPM, Those who hunted PK Shyamala should apologize: MV Jayarajan
 

Post a Comment