ലോകസുന്ദരിയായി തെരഞ്ഞെടുത്തപ്പോള്‍ വളരെ സന്തുഷ്ടയാണെന്ന് പറയുന്നതിനു പകരം മകളോട് ആദ്യം പറഞ്ഞ 'മണ്ടത്തരം'; അമ്മയുടെ വീഡിയോയുമായി പ്രിയങ്ക ചോപ്ര
Oct 27, 2020, 12:41 IST
ADVERTISEMENT
മുംബൈ: (www.kvartha.com 27.10.2020) പതിനെട്ടാം വയസ്സിലാണ് രാജ്യത്തിന് അഭിമാനമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോഴിതാ വീണ്ടും ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പ്രിയങ്ക. ലോകസുന്ദരിയായി തെരഞ്ഞെടുത്ത തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞാണ് പ്രിയങ്ക വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം അമ്മ മധു ചോപ്രയോട് താന്‍ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓര്‍ക്കുന്നുണ്ടോ എന്നു ചോദിക്കുകയാണ് പ്രിയങ്ക.
'പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല' - മധു ചോപ്ര പറയുന്നു.
സന്തോഷത്താല്‍ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോള്‍ താന്‍ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര പറയുന്നു. താന്‍ വളരെ സന്തുഷ്ടയാണെന്ന് പറയുന്നതിനു പകരം താനൊരു മണ്ടത്തരമാണ് പറഞ്ഞത്. 'ഇനി നിന്റെ പഠനം എന്തു ചെയ്യും' എന്നായിരുന്നു താന്‍ ചോദിച്ച മണ്ടത്തരമെന്നും മധു ചോപ്ര പറയുന്നു.
2000ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഓര്‍മ്മകള്‍ അടുത്തിടെയും ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. രസകരമായിട്ടാണ് മിസ് ഇന്ത്യ വേദിയിലെ തന്റെ പ്രകടനത്തെ താരം വിലയിരുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.