Follow KVARTHA on Google news Follow Us!
ad

ലോക സ്ട്രോക്ക് ദിനത്തില്‍ സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍ Kozhikode,News,Award,Doctor,Nurse,hospital,Treatment,Patient,Kerala,
കോഴിക്കോട്: (www.kvartha.com 29.10.2020) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോക സ്ട്രോക്ക് ദിനത്തില്‍ സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. സ്ട്രോക്ക് ബാധിച്ച വ്യക്തിക്കും ചികിത്സ നല്‍കിയ ഡോക്ടര്‍ക്കുമിടയില്‍ കൃത്യസമയത്ത് സ്ട്രോക്കിനെ തിരിച്ചറിഞ്ഞ് ഉചിതമായ രീതിയില്‍ ആശുപത്രിയിലെത്തിക്കുവാന്‍ മുന്‍കൈ എടുത്ത വ്യക്തികള്‍, ആശുപത്രിയിലെത്തിയ ശേഷം സങ്കീര്‍ണമായ രോഗാവസ്ഥകളെ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സയുടെ പുരോഗതിയില്‍ ഡോക്ടര്‍ക്ക് സഹായകരമായ ഇടപെടലുകളെടുത്ത ആശുപത്രി ജീവനക്കാര്‍ എന്നിവരെയാണ് സ്ട്രോക്ക് ഹീറോ അവാര്‍ഡ് 2020 ന് പരിഗണിച്ചത്. ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഷക്കീബ്, കാസര്‍കോട് സ്വദേശി സുനില്‍കുമാര്‍ ടി കെ, എമര്‍ജന്‍സി വിഭാഗം ജീവനക്കാരന്‍ ബിന്റോ കെ ബേബി, കാത്ത് ലാബ് ജീവനക്കാരനായ അഫ്സല്‍, സി ടി ടെക്നീഷ്യന്‍ സുഗുണന്‍ കെ, സ്റ്റാഫ് നഴ്സ് മറീന ജോസഫ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍. ഡോ. എബ്രഹാം മാമന്‍, ഡോ. കെ ജി രാമകൃഷ്ണന്‍, ഡോ. സുരേഷ്‌കുമാര്‍ ഇ കെ, ഡോ. വേണുഗോപാലന്‍ പി പി, ഷീലാമ്മ ജോസഫ് എന്നിവര്‍ അവാര്‍ഡുകള്‍ കൈമാറി.The Stroke Hero 2020 Awards were presented on World Stroke Day, Kozhikode, News, Award, Doctor, Nurse, Hospital, Treatment, Patient, Kerala

പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസിന് ഡോ. ശ്രീവിദ്യ എല്‍ കെ, ഡോ. അരുണ്‍ കുമാര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ജേക്കബ് ആലപ്പാട്ട് ഉദ്ഘാടകനെ പരിചയപ്പെടുത്തുകയും, ഡോ. സച്ചിന്‍ സുരേഷ് ബാബു ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, ഡോ. നൗഫല്‍ ബഷീര്‍, ശ്രീനിവാസന്‍, ഡോ. പോള്‍ ആലപ്പാട്ട്, ഡോ. മുരളീ കൃഷ്ണന്‍, ഡോ. അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.


The Stroke Hero 2020 Awards were presented on World Stroke Day, Kozhikode, News, Award, Doctor, Nurse, Hospital, Treatment, Patient, Kerala

Keywords: The Stroke Hero 2020 Awards were presented on World Stroke Day, Kozhikode, News, Award, Doctor, Nurse, Hospital, Treatment, Patient, Kerala.

Post a Comment