Follow KVARTHA on Google news Follow Us!
ad

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍': സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Entertainment, 'The Great Indian Kitchen': Here’s the first look poster of the Nimisha Sajayan and Suraj Venjaramoodu starrer #കേരളവാർത്തകൾ #ന്യൂസ്റൂം


കൊച്ചി: (www.kvartha.com 19.10.2020) സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മഹത്തായ ഭാരതീയ അടുക്കള എന്നാണ് ചിത്രത്തിന്റെ പേര്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബിയുടെ നാലാമത്തെ സിനിമയാണ് ഇത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതോടെ ചിത്രമൊരു കോമഡി ത്രില്ലര്‍ ആയിരിക്കുമെന്ന് വേണം കരുതാന്‍. 

News, Kerala, State, Kochi, Film, Cinema, Actor, Actress, First Look Poster, Entertainment, 'The Great Indian Kitchen': Here’s the first look poster of the Nimisha Sajayan and Suraj Venjaramoodu starrer


സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

'കിലോമീറ്റേഴ്‌സി'നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്. 

Keywords: News, Kerala, State, Kochi, Film, Cinema, Actor, Actress, First Look Poster, Entertainment, 'The Great Indian Kitchen': Here’s the first look poster of the Nimisha Sajayan and Suraj Venjaramoodu starrer

Post a Comment