പിന്നീട് 1963ലെ 'ഫ്രം റഷ്യ വിത്ത് ലൗ', '64ലെ 'ഗോള്‍ഡ്ഫിംഗര്‍', '65ലെ 'തണ്ടര്‍ബോള്‍', '67ലെ 'യൂ ഒണ്‍ലി ലിവ് ടൈ്വസ്' എന്നീ ജയിംസ് ബോണ്ട് സിനിമകളിലൂടെ കഥാപാത്രത്തെ ഷോണ്‍ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയര്‍ത്തുകയും കഥാപാത്രത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.

1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലെ ഫൗണ്ടന്‍ ബ്രിഡ്ജിലാണ് ഷോണ്‍ കോണറി ജനിച്ചത്. 2004 ലെ സണ്‍ഡേ ഹെറാള്‍ഡില്‍ 'ദി ഗ്രേറ്റസ്റ്റ് ലിവിംഗ് സ്‌കോട്ട്' ആയും 2011 ലെ യൂറോ മില്യണ്‍ സര്‍വേയില്‍ 'സ്‌കോട്ട് ലന്‍ഡിലെ ഏറ്റവും മികച്ച ലിവിംഗ് നാഷണല്‍ ട്രഷര്‍' ആയും തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍ മാഗസിന്‍ 1989 ല്‍ ''സെക്‌സിസ്റ്റ് മാന്‍ എലൈവ്'' ആയും 1999 ല്‍ ''സെക്‌സിയസ്റ്റ് മാന്‍ ഓഫ് ദി സെഞ്ച്വറി'' ആയും കോണറി തെരഞ്ഞെടുത്തു.
1987ല്‍ ബ്രയാന്‍ ദെ പാമയുടെ 'അണ്‍ടച്ചബിള്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കുപ്രസിദ്ധ മാഫിയാ തലവനായ അല്‍ കപ്പോണിനോട് പോരാടുന്ന സംഘത്തിലെ അംഗമായ, പരുക്കനായ ഒരു ഐറിഷുകാരന്‍ പൊലീസുകാരന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഷോണിന്.
തന്റെ അഭിനയത്തിന് മൂന്ന് ഗോള്‍ഡന്‍ ഗ്ലോബുകള്‍, രണ്ട് ബാഫ്ത പുരസ്‌കാരങ്ങള്‍ എന്നിവയും ഷോണ്‍ കോണറി നേടിയിട്ടുണ്ട്. 2000ത്തിലാണ് ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും അദ്ദേഹത്തിന് 'സര്‍' പദവി ലഭിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബ്രയില്‍ ജനിച്ച നടന്‍ 1950കളിലാണ് നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
Keywords: The First James Bond, Actor Sean Connery Passes Away at 90, London, News, Dead, Obituary, Cinema, Cine Actor, World.