എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: (www.kvartha.com 18.10.2020) എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയും അഹമദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എന്‍ പി കാര്‍ത്തികേയന്‍ (52) ആണ് മരിച്ചത്. പരേതരായ സി കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍-നളിനി ദമ്പതികളുടെ മകനാണ്. ശനിയാഴ്ച രാവിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്.ഭാര്യ:  ദീപ (കാഞ്ഞങ്ങാട്). മക്കള്‍: മേഘ നമ്പ്യാര്‍, അന്വിത (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: എന്‍ പി മുരളീധരന്‍ (യു എസ്), എന്‍ പി കീര്‍ത്തി (മംഗളൂരു).


Keywords: Kannur, News, Kerala, Kanhangad, Engineer, Death,  The engineer collapsed and died in Gujarat
 

Post a Comment

Previous Post Next Post