കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാഫ് എന്നിവര്‍ക്ക് നന്ദി പറഞ്ഞ് തമന്ന
Oct 17, 2020, 17:57 IST
ചെന്നൈ: (www.kvartha.com 17.10.2020) കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാഫ് എന്നിവര്‍ക്ക് നന്ദി പറഞ്ഞ് തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയ. രണ്ടാഴ്ച മുന്‍പാണ് ഹൈദരബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആദ്യം ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്കും മാറിയിരുന്നു.
രോഗബാധയെത്തുടര്‍ന്ന് താന്‍ വളരെയധികം അവശയായിരുന്നുവെന്നും തന്റെ ആരോഗ്യ സ്ഥിതി തിരികെയാക്കിത്തന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാഫ് എന്നിവരോട് തനിക്ക് വളരെയധികം നന്ദിയുണ്ടെന്നും തമന്ന പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തമന്ന നന്ദി അറിയിച്ചത്.
കോണ്ടിനെന്റല്‍ ഹോസ്പിറ്റല്‍സിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല. ഞാന്‍ തീര്‍ത്തും രോഗിയായിരുന്നു, ദുര്‍ബലയായിമാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാന്‍ സുഖമായിരിക്കണമെന്നും മികച്ച രീതിയില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങള്‍ ഉറപ്പുവരുത്തി. ദയയും ആത്മാര്‍ത്ഥമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി,തമന്ന കുറിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ടെസ്റ്റിന് വിധേയരായിരുന്നുവെന്നും അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റില്‍ പറഞ്ഞിരുന്നു.
Keywords: Tamannaah grateful to doctors and nurses after COVID-19 recovery, Chennai, News, Hospital, Treatment, Health, Health and Fitness, Cinema, Actress, National.
പോസ്റ്റ് വായിക്കാം;

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.