യു പിയിൽ അനുമതിയില്ലാതെ താടി വളർത്തിയ എസ് ഐക്ക് സസ്പെൻഷൻ

 


ബാഘ്പട്(യുപി): (www.kvartha.com 22.10.2020) അനുമതിയില്ലാതെ താടിരോമം വളർത്തിയ ബാഘ്പട് പൊലീസ് സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഇന്റെസർ അലിക്കെതിരെയാണ് നടപടി. പൊലീസ് മാന്വൽ പ്രകാരം സിഖ് മതക്കാർക്ക് മാത്രമേ താടി വളർത്താൻ അനുമതിയുള്ളൂവെന്ന് ബാഘ്പട് ജില്ല പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞു.

മറ്റുള്ളവർക്ക് വളർത്തണമെങ്കിൽ സാഹചര്യം വ്യക്തമാക്കി അനുമതി വാങ്ങണം. അലിക്ക് പലതവണ നിർദ്ദേശം നൽകിയെങ്കിലും അനുമതി തേടി അപേക്ഷ നൽകാതെ താടിവളർത്തുകയായായിരുന്നു. സാധാരണ നിലയിൽ പൊലീസ് സേന ക്ലീൻ ഷേവ് ചെയ്തിരിക്കണമെന്ന് എസ് പി പറഞ്ഞു.

യു പിയിൽ അനുമതിയില്ലാതെ താടി വളർത്തിയ എസ് ഐക്ക് സസ്പെൻഷൻ

എന്നാൽ താടി വളർത്താൻ അനുമതി തേടി താൻ അപേക്ഷ നൽകിയെങ്കിലും പ്രതികരണമില്ലെന്ന് അലി പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് അലിക്ക് എസ് ഐയായി നിയമനം ലഭിച്ചത്.

Keywords:  Uttar Pradesh, National, News, Policemen, Officer, Suspension, Top-Headlines, Muslim, Intercel Ali, Suspension of SI who grew a beard without permission in UP.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia