ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) അതിര്‍ത്തിയില്‍ നിന്നൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വന്തം സ്വരമാധുരിയാല്‍ നിമിഷനേരം കൊണ്ടാണ് ബി എസ് എഫ് ജവാന്‍ തരംഗമാവുന്നത്. വണ്‍ ബീറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബോര്‍ഡര്‍ എന്ന ഹിന്ദി ചിത്രത്തിലെ സന്ദേശേ ആത്തേ ഹേ എന്ന ഗാനമാണ് ഇദ്ദേഹം ആലപിക്കുന്നത്. ഗാനത്തിനിടെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വീഡിയോക്ക് ഇതുവരെ ഒരു മില്ല്യണിലേറെ സ്‌മൈലികളും അറുപത്തിരണ്ടായിരം കമന്റുകളും ലഭിച്ചു. വീഡിയോയുടെ ആകെ കാഴ്ചക്കാരുടെ എണ്ണം ഒമ്പത് മില്ല്യണും കടന്ന് കുതിക്കുകയാണ്.