കടയുടമയുമായി പ്രതികള്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നു എന്നും അതിന് പ്രതികാരം വീട്ടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. നാലുദിവസം മുമ്പ് പ്രതികള്‍ പഞ്ചറൊട്ടിക്കാന്‍ കടയില്‍ എത്തിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പഞ്ചര്‍ ഒട്ടിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി സംഘടിച്ചെത്തിയ അക്രമികള്‍ കടയുടമയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് വെടിവയ്ക്കുകയുമായിരുന്നു. അക്രമത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് ഉടന്‍തന്നെ പിടികൂടി. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൃശൂരില്‍ അടുത്തടുത്തുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് പൊലീസ് ഗുണ്ടാകേന്ദ്രങ്ങില്‍ റെയ്ഡ് നടത്തുകയും നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവം.
Keywords: Shopkeeper shot in Thrissur, Thrissur, Local News, News, Gun attack, Injured, Crime, Criminal Case, Hospital, Treatment, Police, Kerala.