പ്രതികളുടെ വസതികളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍, മേക്ക്-ഷിഫ്റ്റ് സീലിംഗ്, പള്ളിയിലെ ഒരു സര്‍വീസ് റൂം, വാട്ടര്‍ ടാങ്ക്, ഭൂഗര്‍ഭ അറ എന്നിവയില്‍ സൂക്ഷിച്ച നിലയില്‍ 193 ദശലക്ഷത്തിലധികം സൗദി റിയാല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

അറസ്റ്റിലായവര്‍ അനധികൃത ഫണ്ട് ഉപയോഗിച്ച് നടത്തിയ റിയല്‍ എസ്റ്റേറ്റ് വാങ്ങലുകളുടെ ഒരു പട്ടികയും കണ്ടെത്തിയിട്ടുണ്ട്, ആകെ 142 ദശലക്ഷം സഊദി റിയാലാണ് ഇതിനായി ചെലവഴിച്ചത്.
കൂടാതെ, അറസ്റ്റുചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 150 ദശലക്ഷം സഊദി റിയാല്‍ നസാഹ പിടിച്ചെടുത്തു, പ്രതികളിലൊരാള്‍ തന്റെ പദവി ഉപയോഗിച്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്കായി ധനമന്ത്രാലയത്തിന്റെ ഇത്തിമാഡ് ഏകീകൃത ഡിജിറ്റല്‍ സേവന പ്ലാറ്റ് ഫോം വഴി 110 ദശലക്ഷത്തിലധികം സഊദി റിയാല്‍ ഉപയോഗിച്ചതായും കണ്ടെത്തി.
മറ്റ് അഴിമതി ഇടപാടുകള്‍ 2.5 ദശലക്ഷം സഊദി റിയാല്‍ വരുന്ന പലചരക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍, ഏകദേശം 1,50,000 ഇന്ധന പ്രീപെയ്ഡ് കാര്‍ഡുകള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Keywords: Saudi authorities arrest 13 government employees, seize SR193 million cash in huge corruption case, Riyadh, Corruption, News, Saudi Arabia, Arrested, Government-employees, Gulf, World.