മാര്‍ ഇവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 2018 ഡിസംബര്‍ 22നായിരുന്നു ഇരുവരുടെയും വിവാഹം. തിങ്കളാഴ്ച, സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയ്‌ക്കെതിരെ കളത്തില്‍ ഇറങ്ങുന്ന ദിവസം തന്നെയാണ് ചാരുവിന്റെ ജന്മദിനമെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ പോസ്റ്റിനു താഴെ ഇതു പരാമര്‍ശിച്ച് നിരവധി കമന്റുകളുമുണ്ട്.

പ്രിയപ്പെട്ട ചാരുവിന് പിറന്നാള്‍ സമ്മാനമായി സഞ്ജു സെഞ്ച്വറി നേടുമോ എന്നാണ് ബഹുഭൂരിപക്ഷത്തിന്റേയും ചോദ്യം. സീസണില്‍ ഇതുവരെ ഒമ്പതു മത്സരങ്ങള്‍ കളിച്ച സഞ്ജു, ആദ്യ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് തിളങ്ങിയത്. പിന്നീട് നടന്ന ഏഴ് കളികളിലും ശ്രദ്ധേയമായ ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഞ്ജുവിനായില്ല. ആകെ 236 റണ്‍സാണ് ഈ വര്‍ഷത്തെ സമ്പാദ്യം.
Keywords: Sanju Samson Wishes Happy Birthday for his Wife, Abu Dhabi,Social Media, Birthday Celebration, Dubai, IPL, Sports, Gulf, World.