'ഉര്ദ്വവ ധനുരാസനം'; കഠിനമായ യോഗമുറയുമായി മലയാള സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും ഇഷ്ടതാരം സംയുക്ത വര്‍മ, വീഡിയോ
Oct 30, 2020, 09:39 IST
കൊച്ചി: (www.kvartha.com 30.10.2020) മലയാള സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും ഇഷ്ടതാരമായ സംയുക്ത വര്‍മ യോഗാ വിദഗ്ധ കൂടിയാണ്. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോഗ മുറയാണ് സംയുക്ത ചെയ്യുന്നത്. ശരിരത്തെ വളരെ അനായാസേന വളച്ച് എടുക്കുന്നത് ശരിക്കും അദ്ഭുതം പകരുന്നു.
സംയുക്ത വര്‍മ വളരെ കുറച്ച് കാലമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇതിനിടകം സാധിച്ചു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. നടന് ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.