ലക്ഷങ്ങളുടെ ഫോണ്‍ ഇറക്കി, പക്ഷെ ചാര്‍ജറിന് വേറെ പണം നല്‍കണം; ആപ്പിളിന്റെ നീക്കത്തിനെതിരെ ആരാധകര്‍; അമേരിക്കന്‍ ടെക് ഭീമന്മാരെ ട്രോളി സാംസങും

 


ന്യൂയോര്‍ക്ക്: (www.kvartha.com 18.10.2020) ലക്ഷങ്ങളുടെ ഫോണ്‍ ഇറക്കി, പക്ഷെ ചാര്‍ജറിന് വേറെ പണം നല്‍കണം; ആപ്പിളിന്റെ നീക്കത്തിനെതിരെ ആരാധകര്‍, പിന്നാലെ അമേരിക്കന്‍ ടെക് ഭീമന്മാരെ ട്രോളി സാംസങും രംഗത്ത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ പുത്തന്‍ ഐഫോണ്‍ 12 അവതരിപ്പിച്ചത്. 

എന്നാല്‍ ഐഫോണിന്റെ പ്രത്യേകതകളെക്കാള്‍ പിന്നീട് ടെക് ലോകം ചര്‍ച്ച ചെയ്തത് പുത്തന്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇനി ചാര്‍ജറും ഇയര്‍പോഡ്‌സ് ഹെഡ് ഫോണുകള്‍ എന്നിവ നല്‍കില്ലെന്ന ആപ്പിളിന്റെ തീരുമാനമാണ്. പകരം യുഎസ്ബി-സി ലൈറ്റ് നിംഗ് കേബിള്‍ മാത്രമായിരിക്കും ലഭിക്കുക. ചാര്‍ജര്‍ അക്സെസ്സറിയായാണ് ആപ്പിള്‍ വില്‍ക്കുക. ചാര്‍ജറിന് ഇനി പ്രത്യേകം വില കൊടുക്കേണ്ടി വരും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് ആപ്പിളിന്റെ അവകാശവാദം. ലക്ഷങ്ങളുടെ ഫോണ്‍ ഇറക്കി, പക്ഷെ ചാര്‍ജറിന് വേറെ പണം നല്‍കണം; ആപ്പിളിന്റെ നീക്കത്തിനെതിരെ ആരാധകര്‍; അമേരിക്കന്‍ ടെക് ഭീമന്മാരെ ട്രോളി സാംസങും

ആപ്പിളിന്റെ ഈ നീക്കം ആഗോള വ്യാപകമായി ആപ്പിള്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പ്രതികരണങ്ങളില്‍ നിന്നും വ്യക്തം. ഇപ്പോളിതാ ആപ്പിളിന്റെ എതിരാളികളില്‍ പ്രധാനിയായ സാംസങ് ചാര്‍ജര്‍ കൊടുക്കാത്ത വിഷയത്തില്‍ ആപ്പിളിനെ ഒന്ന് ചെറുതായി ട്രോളിയിരിക്കുകയാണ്. ആപ്പിള്‍ ഐഫോണ്‍ 12 പുറത്തിറങ്ങിയ അതെ ദിവസം തന്നെ സാംസങിന്റെ ഫേസ്ബുക്ക് പേജിലാണ് ഒരു ചാര്‍ജറിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒപ്പം ഒരു ക്യാപ്ഷനും 'നിങ്ങള്‍ എന്തൊക്കെയാണോ അന്വേഷിക്കുന്നത് അതെല്ലാം ഗാലക്‌സിയോടൊപ്പം ലഭിക്കും. ചാര്‍ജര്‍ മുതല്‍ ഏറ്റവും മികച്ച കാമറ, ബാറ്ററി, പെര്‍ഫോമന്‍സ്, മെമ്മറി, 120Hz സ്‌ക്രീന്‍ വരെ'. ഇത് ആപ്പിളിനെ ട്രോളുന്നത് ആണെന്ന് വ്യക്തമാണ്.

Keywords:  Samsung mocks Apple for not including wall pin-charger with iPhone 12, New York,America,Mobile Phone,Business,Technology,troll,Social Media,World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia