Follow KVARTHA on Google news Follow Us!
ad

കൊറോണ പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയന്‍ കായികമന്ത്രി; താന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന വിഡിയോ സന്ദേശവുമായി താരം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍ Italy,News,Sports,Football Player,Football,Allegation,Probe,World,Minister,
ഇറ്റലി: (www.kvartha.com 26.10.2020) കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ നില്‍ക്കാതെ ഇറ്റലിയിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡഫോറ അറിയിച്ചു.

ഏകദേശം രണ്ടാഴ്ച മുമ്പ് പോര്‍ച്ചുഗലുമായുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങാനുള്ള യുവന്റസ് സ്ട്രൈക്കറുടെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡഫോറ പ്രതിഷേധം അറിയിച്ചിരുന്നു.Ronaldo under investigation for breaking coronavirus protocol, Italy, News, Sports, Football Player, Football, Allegation, Probe, World, Minister

കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റൊണാള്‍ഡോ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ സെരി എയില്‍ ക്രോടോണുമായി യുവെയുടെ 1-1 സമനിലയും ചൊവ്വാഴ്ച ഡൈനാമോ കീവിനെതിരായ 2-0 ചാമ്പ്യന്‍സ് ലീഗും അദ്ദേഹത്തിന് നഷ്ടമായി.

അതേസമയം മുന്‍ റയല്‍ മാഡ്രിഡ് താരം ഇറ്റലിയിലേക്ക് മടങ്ങിയെത്തിയതിനെ വിമര്‍ശിച്ചതിന് തലവേദനയിലായിരിക്കയാണ് സ്പഡഫോറ. പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ റൊണാള്‍ഡോ താന്‍ ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ഇന്റഗ്രാം ലൈവ് വിഡിയോ സഹിതം പുറത്തുവിട്ടു. താന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൊണാള്‍ഡോ പറഞ്ഞു. താന്‍ പ്രോട്ടോക്കോളിനെ മാനിക്കുന്നുവെന്നും റൊണാള്‍ ഡോ പറഞ്ഞു.

താന്‍ ഇറ്റലിയില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് മടങ്ങിയെന്നും എയര്‍ ആംബുലന്‍സ് വഴിയാണ് താന്‍ യാത്ര ചെയ്തതെന്നും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും റൊണാള്‍ഡോ പ്രതികരിച്ചു. ഞാനും തന്റെ ടീമും എല്ലാ നടപടി ക്രമങ്ങളും പാലിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

അധികൃതരുടെ അനുവാദമില്ലാതെ കൊറോണ വൈറസുമായി ഇറ്റലിയിലേക്ക് മടങ്ങാനുള്ള റൊണാള്‍ഡോയുടെ തീരുമാനത്തെ തുടര്‍ന്ന് അദ്ദേഹത്തെ 'അഹങ്കാരിയും' 'അനാദരവുള്ളവനും' എന്ന് സ്പഡഫോറ ആരോപിച്ചിരുന്നു.

'ഒരു കളിക്കാരന്റെ കഴിവുകള്‍ അവനെ ഒരിക്കലും അഹങ്കാരികളാകാനും സ്ഥാപനങ്ങളോട് അനാദരവ് കാണിക്കാനും നുണ പറയാനും അധികാരപ്പെടുത്തുന്നില്ല,'എന്ന് സ്പഡഫോറ വാര്‍ത്താ ഏജന്‍സി എ എന്‍ എസ് എ യോട് പറഞ്ഞു.

കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുശേഷം റൊണാള്‍ഡോ അനധികൃതമായി വിമാനത്തില്‍ ഇറ്റലിയിലേക്ക് തിരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയന്‍ കായിക മന്ത്രി ഞായറാഴ്ച റായ് ട്രെക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

'ക്രിസ്റ്റ്യാനോ പ്രോട്ടോക്കോളിനെ മാനിച്ചില്ലെന്നും ഇത് തെളിയിക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സ്പഡഫോറ പറഞ്ഞു. കൊറോണ വൈറസ് ആരെയും ഒഴിവാക്കുന്നില്ലെന്ന് ഞങ്ങള്‍ പഠിച്ചു. അസുഖം വന്നാല്‍ എല്ലാവരും പ്രോട്ടോക്കോള്‍ പാലിച്ചു വീടുകളില്‍ തന്നെ കഴിയണം എന്നും സ്പഡഫോറ കൂട്ടിച്ചേര്‍ത്തു.

Keywords: Ronaldo under investigation for breaking coronavirus protocol, Italy, News, Sports, Football Player, Football, Allegation, Probe, World, Minister.








Post a Comment