Follow KVARTHA on Google news Follow Us!
ad

പ്രതിപക്ഷ നേതാവിന് ഒരു കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍; ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താന്‍ പിണറായി വിജയന് ധൈര്യമില്ലെന്ന് കെ സുരേന്ദ്രന്‍

#കേരളവാര്‍ത്തകള്‍, # ഇന്നത്തെ വാര്‍ത്തകള്Kozhikode,News,Politics,Allegation,Corruption,UDF,LDF,K Surendran,Ramesh Chennithala,Pinarayi vijayan,Kerala,
കോഴിക്കോട്: (www.kvartha.com 20.10.2020) ഒരു കോടി രൂപ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബി ജെ പി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും കെപിസിസി ഓഫീസില്‍ രണ്ട് കോടിയും നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം ഗൗരവതരമാണ്. കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ പരസ്പരം അഴിമതികള്‍ മൂടിവെക്കുകയാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ഒരു കേസും വിജിലന്‍സിന് തെളിയിക്കാനാവാത്തത് ഇതുകൊണ്ടാണ്. പാലാരിവട്ടം കേസും ബാര്‍ക്കോഴ കേസും അട്ടിമറിക്കപ്പെട്ടത് പരസ്പര സഹകരണത്തിന്റെ തെളിവാണ്. Revelation that Rs 1 crore was paid to the Leader of the Opposition; K Surendran says Pinarayi Vijayan does not have the courage to conduct an inquiry against Chennithala, Kozhikode, News, Politics, Allegation, Corruption, UDF, LDF, K Surendran, Ramesh Chennithala, Pinarayi vijayan, Kerala

അഴിമതിയില്‍ മൂക്കോളം മുങ്ങികുളിച്ച പിണറായി വിജയന് എങ്ങനെയാണ് യുഡിഎഫിന്റെ കാലത്തെ അഴിമതി അന്വേഷിക്കാനാവുകയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കേരളപിറവി ദിനത്തില്‍ കേരളത്തിന്റെ തെരുവോരത്ത് ഓരോ 50 മീറ്റര്‍ വ്യത്യാസത്തിലും അഞ്ച് വീതം പ്രവര്‍ത്തകരെ അണിനിരത്തി ബിജെപി നില്‍പ്പുസമരം നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പല സ്ഥലങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അവിശുദ്ധ സഖ്യം തുടങ്ങി കഴിഞ്ഞു.

ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനകളെ യുഡിഎഫ് ഒപ്പംകൂട്ടുകയാണ്. സിപിഎമ്മാകട്ടെ ജലീലിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഗീയ ശക്തികളെയും അണിനിരത്തുകയാണ്. രണ്ട് മുന്നണികളും മതതീവ്രവാദികളെ മത്സരിച്ച് പ്രീണിപ്പിക്കുകയാണ്. ഇവര്‍ക്കെതിരായ ജനപക്ഷ രാഷ്ട്രീയമാണ് ദേശീയ ജനാധിപത്യസഖ്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ വൈസ് പ്രസിഡന്റ് കെവി സുധീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി വി രാജന്‍, സെക്രട്ടറിമാരായ പി രഘുനാഥ്, കെപി പ്രകാശ് ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍പി രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി ബാലസോമന്‍, എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Revelation that Rs 1 crore was paid to the Leader of the Opposition; K Surendran says Pinarayi Vijayan does not have the courage to conduct an inquiry against Chennithala, Kozhikode, News, Politics, Allegation, Corruption, UDF, LDF, K Surendran, Ramesh Chennithala, Pinarayi vijayan, Kerala.

Post a Comment