ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു; ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രിയും അമിത് ഷായും
Oct 31, 2020, 12:56 IST
മുംബൈ: (www.kvartha.com 31.10.2020) ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് ശനിയാഴ്ച അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ദാരിദ്ര്യത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു റാംറാവു മഹാരാജെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സമൂഹത്തിന് ചെയ്ത നല്ല കാര്യങ്ങളുടെ പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശവസംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ചയായിരിക്കും നടക്കുക.
Keywords: News, National, India, Mumbai, Death, Condolence, Prime Minister, Narendra Modi, Religious guru Ramrao Maharaj passes away; PM Modi, Amit Shah pay tributesShri Ramrao Bapu Maharaj Ji will be remembered for his service to society and rich spiritual knowledge. He worked tirelessly to alleviate poverty and human suffering. I had the honour of meeting him a few months ago. In this sad hour, my thoughts are with his devotees. Om Shanti. pic.twitter.com/o1LjExjSWH
— Narendra Modi (@narendramodi) October 31, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.