ചെന്നൈ: (www.kvartha.com 29.10.2020) ആരോഗ്യനില സൂക്ഷിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്താല്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന് താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രജനീകാന്ത് സജീവരാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഡിസംബര്‍ വരെ കാത്തിരിക്കാന്‍ ആരാധകരോട് രജനീകാന്ത് പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രം പാര്‍ട്ടി പ്രഖ്യാപനം നടത്തും. രജനീകാന്ത് പിന്‍മാറിയേക്കുമെന്ന കത്തിന്റെ പകര്‍പ്പ് താരത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇതില്‍ പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി. രജനീ മക്കള്‍ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കും.