മാസപ്പിറവി ദൃശ്യമായി ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം ഒക്ടോബര്‍ 29 ന്

കോഴിക്കോട്: (www.kvartha.com 17.10.2020) മാസപ്പിറവി ദൃശ്യമായി ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം ഒക്ടോബര്‍ 29 നും ആയിരിക്കും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായും ഒക്ടോബര്‍ 29ന് വ്യാഴാഴ്ച നബിദിനവും (മീലാദുശ്ശരീഫ്)  ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.


Rabiul Awwal 1 on Sunday; Prophet's Day is October 29th

Keywords: Kozhikode, Kerala, News, Prophet, Birthday, Rabiul Awwal 1, Rabiul Awwal 1 on Sunday; Prophet's Day is October 29th

Post a Comment

Previous Post Next Post