Follow KVARTHA on Google news Follow Us!
ad

ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്കുമടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ കണക്കെടുപ്പിനു ഖത്തര്‍ കെ എം സി സി ഒരുങ്ങുന്നു

Qatar KMCC prepares detailed census of expatriates #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kvartha.com 17.10.2020) ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്കുമടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ കണക്കെടുപ്പിനു ഖത്തര്‍ കെ എം സി സി ഒരുങ്ങുന്നു വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തുക.





 കോവിഡ് കാലത്തും കോവിഡിനു മുമ്പും ശേഷവും കേരളത്തിലേക്ക് മടങ്ങിയ അല്ലെങ്കില്‍ മടങ്ങേണ്ടി വന്ന ആളുകളുടെ സ്ഥിതി വിവരങ്ങളാണ് ശേഖരിക്കുന്നത്. കെ എം സി സി സംഘടനയുടെ സംവിധാനം ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും ഗൂഗിള്‍ ഫോറം വഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഈ സര്‍വ്വേ പൂര്‍ത്തിയായാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ തരംതിരിക്കാന്‍ ഒരു വിദഗ്ദ സമിതി രൂപീകരിക്കും. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മടങ്ങി വന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ആനുകൂല്യങ്ങള്‍ നേടിയെടുക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് സര്‍വ്വേ നടത്തുന്നത്.

അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ പുനര്‍ ജോലി  വിന്യാസത്തിനുള്ള സാധ്യതകളും അവസരങ്ങളും കെ എം സി സി  വെബ്‌സൈറ്റ് വഴിയും ജോബ് പോര്‍ട്ടല്‍ വഴിയും പരമാവധി പരിചയപ്പെടുത്തും. എന്നാല്‍ പുനരധിവാസത്തിനോ പുനര്‍ ജോലി വിന്യാസത്തിനോ ഉള്ള ഒരു ഉത്തരവാദിത്വവും   യാതൊരു കാരണവശാലും ഖത്തര്‍ കെ എം സി സി ഈ സര്‍വ്വേയിലൂടെ ഏറ്റെടുക്കുന്നതല്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. പൂര്‍ണ്ണമായും സൗജന്യമായി നടക്കുന്നതാണീ സര്‍വ്വേ.

സര്‍വേയിലൂടെ ലഭിക്കുന്ന സ്ഥിതി വിവരണക്കണക്കിലൂടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിക്കാനും ബോധവല്‍ക്കരണം നടത്താനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് എന്ന് ഖത്തര്‍ കെ എം സി സി ഭാരവാഹികള്‍ വ്യക്തമാക്കി. അത് കൊണ്ട് കേരളത്തിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന എല്ലാ പ്രവാസികളും സര്‍വ്വേയുമായി  സഹകരിക്കണം എന്നും സംഘടന അഭ്യര്‍ത്ഥിക്കുന്നു.  

www.kmccqatar.com/registration എന്ന ഗൂഗിള്‍ ഫോമിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഏത് രാജ്യത്ത് നിന്ന് മടങ്ങിപ്പോയവര്‍ക്കും സര്‍വ്വേയില്‍ പങ്കെടുക്കാവുന്നതാണ്.


Keywords: Kasaragod, News, Kerala, KMCC, Job, COVID-19, Test, Central Government, Website, Qatar KMCC prepares detailed census of expatriates who have lost their jobs, lost business and returned home due to ill health.
 

Post a Comment