പഞ്ചാബില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് ജീവനോടെ ചുട്ട് കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍
ADVERTISEMENT
ചണ്ഡിഗഡ്: (www.kvartha.com 23.10.2020) ആറ് വയസുകാരിയെ പീഡിപ്പിച്ച് ജീവനോടെ ചുട്ട് കൊന്നു. അതിദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നിരിക്കുന്നത് പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തണ്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ്. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പഞ്ചാബിലെ ജലാല്‍പൂര്‍ ഗ്രാമവാസികളായ സര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്. പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
Keywords: News, National, India, Punjab, Molestation, Minor Girl, Police, Case, Arrest, Crime, Accused, Chief Minister, Punjab Cops Recover Body Of 6-Year-Old Girl