ചൈനീസ് ബന്ധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട പബ്ജി വീണ്ടും തിരിച്ചെത്തുന്നോ? ഇന്ത്യയില്‍ നിന്നും ജോലി ചെയ്യാന്‍ ആളെ തേടി പരസ്യം

 




ന്യൂഡെല്‍ഹി: (www.kvartha.com 22.10.2020) പബ്ജി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് വേണം പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് അനുമാനിക്കാന്‍. തൊഴില്‍ അന്വേഷണ വെബ് പോര്‍ട്ടലായ ലിങ്ക്ഡ് ഇന്‍ എന്ന സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് ആധാരം. കോര്‍പ്പറേറ്റ് ഡവലപ്‌മെന്റ് ഡിവിഷന്‍ മാനേജര്‍ - ഇന്ത്യ തലക്കെട്ടിലാണ് പബ്ജി കോര്‍പ്പറേഷന്റെ പരസ്യം ലിങ്ക്ഡ് ഇന്നില്‍ പ്രത്യക്ഷപ്പെട്ടത്. 

ചൈനീസ് ബന്ധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട പബ്ജി വീണ്ടും തിരിച്ചെത്തുന്നോ? ഇന്ത്യയില്‍ നിന്നും ജോലി ചെയ്യാന്‍ ആളെ തേടി പരസ്യം


മുഴുവന്‍ സമയ അസോസിയേറ്റ് ലെവല്‍ ജോലിക്ക്  ഇന്ത്യയില്‍ നിന്നും വീട്ടില്‍  ഇരുന്ന് ജോലി ചെയ്യാനായി കോര്‍പ്പറേറ്റ് ഡവലപ്‌മെന്റ് ഡിവിഷന്‍ മാനേജറെ വേണമെന്നതാണ് പബ്ജി കോര്‍പ്പറേഷന്റെ പരസ്യം. 200ല്‍ അധികം അപേക്ഷകള്‍ നിലവില്‍ എത്തിയെന്നാണ് റിപോര്‍ട്ട്. എന്തായാലും പുതിയ പരസ്യം ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. 

സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയില്‍ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെന്‍സെന്‌റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്‌നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് പബ്ജി ആരാധകരായ യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതര്‍ എന്നാണ് സൂചന. പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും മരണങ്ങളും ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഇതിന് കാരണം.

Keywords: News, National, India, New Delhi, PUBG, Game, Online, Job Vacancy, Technology, Business, Finance, PUBG might come back to India as PUBG Corporation posts job vacancy on Linkedin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia