മുഹമ്മദ് നബിയുടെ ജന്മദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു


അബൂദബി: (www.kvartha.com 21.10.2020) മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. 

News, World, Gulf, UAE, Abu Dhabi, Holidays, Prophet Muhammad birthday: UAE announces holiday, three-day long weekend


നവംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നബിദിന അവധി ഒക്ടോബര്‍ 29 വ്യാഴാഴ്ചയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.

Keywords: News, World, Gulf, UAE, Abu Dhabi, Holidays, Prophet Muhammad birthday: UAE announces holiday, three-day long weekend

Post a Comment

Previous Post Next Post