യാത്രക്കാരെ അമ്പരപ്പിലാക്കി സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ട്രെയിന്‍ ഓടി, ഒടുവില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി പോലീസിന്റെ ഹീറോയിസം
Oct 27, 2020, 16:22 IST
ഭോപ്പാല്‍: (www.kvartha.com 27.10.2020) തട്ടിക്കൊണ്ടു പോയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്താന്‍ മധ്യപ്രദേശ് പോലീസ് സ്വീകരിച്ച മാര്‍ഗത്തിന് കയ്യടിക്കുകയാണ് രാജ്യം. ലളിത്പൂര്‍ മുതല്‍ ഭോപ്പാല്‍ വരെ നിര്‍ത്താതെ തീവണ്ടി ഓടിച്ചാണ് പോലീസ് മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ലളിത്പൂരില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഭോപ്പാലില്‍ എത്തിയ ശേഷമാണ് നിര്‍ത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ നോണ്‍സ്റ്റോപ്പായി ട്രെയിന്‍ സര്‍വ്വീസ് നടത്തി പ്രതിയെ പിടികൂടുന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്താനും പ്രതിയെ പിടികൂടുന്നതിനുമായാണ് പോലീസും റെയില്‍വേയും ഒരുമിച്ച് പ്രവര്‍ത്തിച്ചത്.
കുട്ടിയുമായി ലളിത്പൂര്‍ സ്റ്റേഷനില്‍ നിന്നും ഭോപ്പാലിലേക്ക് പോകാനായി രപ്തിസാഗര്‍ എക്സ്പ്രസില്‍ കയറിയതായിരുന്നു പ്രതി. കുഞ്ഞിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയുമായി ട്രെയിനില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് ഉടന്‍ തന്നെ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥര്‍ ട്രെയിന്‍ ഇടയ്ക്കുള്ള സ്റ്റോപ്പുകളിലൊന്നും നിര്‍ത്തരുതെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുമായി സഹകരിച്ച് റെയില്‍വെ അധികൃതര്‍ ഭോപ്പാല്‍ വരെ നോണ്‍സ്റ്റോപ്പായി ട്രെയിന്‍ ഓടിച്ചു. ഇതിനിടെ പ്രതിയ്ക്കായി പോലീസ് ഭോപ്പാല്‍ സ്റ്റേഷനില്‍ കാത്തു നിന്നു. ഒടുവില്‍ ട്രെയില്‍ ഭോപ്പാലിലെത്തിയപ്പോള്‍ പോലീസ് പ്രതിയെ പിടികൂടി കുട്ടിയെ രക്ഷപ്പെടുത്തി.
Keywords: News, National, India, Bhoppal, Train, Police, Kidnap, Rescue, Child, Police rescued child after train ran off without stopping, shocking passengers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.