പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പോലീസ് പിടിയില്‍

 




ശാസ്താംകോട്ട: (www.kvartha.com 22.10.2020)  പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പോലീസ് പിടിയില്‍. കടമ്പനാട് സ്വദേശി ഹരിചന്ദ്രനെ മാറനാട് മലയില്‍ നിന്ന് ശാസ്താംകോട്ട എസ് ഐ അനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന കടമ്പനാട് തുവയൂര്‍ സ്വദേശിയാണ് അറസ്റ്റിലായ ഹരിചന്ദ്രന്‍.

ഈ മാസം 18നായിരുന്നു ശാസ്താംകോട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടു വയസു മാത്രമുളള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഇയാള്‍. വീട്ടുസാമഗ്രികള്‍ വാഹനത്തില്‍ നിന്ന് ഇറക്കാനും മറ്റും സഹായിച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിച്ഛന്ദ്രന്‍ രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയായിരുന്നു. പെണ്‍കുട്ടി ഉറങ്ങുന്ന മുറിയുടെ വാതില്‍ പുറത്തു നിന്ന് തുറന്ന് അകത്ത് കയറിയാണ് കുട്ടിയെ ഉപദ്രവിച്ചത്. 

പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പോലീസ് പിടിയില്‍


എന്നാല്‍ രാത്രി ആയതിനാല്‍ ഉപദ്രവിച്ച ആളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. പിന്നീട് സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് മുറ്റത്ത് പതിഞ്ഞിരുന്ന കാല്‍പാടുകള്‍ വിലയിരുത്തിയാണ് പ്രതി ഹരിചന്ദ്രനാണെന്ന് കണ്ടെത്തിയത്. പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയതോടെ പ്രതി മുങ്ങുകയായിരുന്നു.

Keywords: News, Kerala, State, Sasthamkotta, Accused, Police, Molestation, Arrest, Girl, Abuse, Pocso case accused arrested in Sasthamkotta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia