പാര്‍ക്കിന്‍സണ്‍സ് സംഗമം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ' ജീവിതം ഏറ്റവും ദുരിത പൂര്‍ണമാക്കുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് പാര്‍ക്കിന്‍സണ്‍സ്. ഈ രോഗത്തെ പൂര്‍ണ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കുക എന്നത് രോഗിക്ക് മാത്രമല്ല രോഗിയുടെ കുടുംബത്തിനും വലിയ ആശ്വാസമായിരിക്കും' എന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും നൂതന ചികിത്സാ രീതിയായ ഡി ബി എസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ. സുജിത് ഓവലത് വിശദീകരിച്ചു. ഉത്തര കേരളത്തില്‍ ആദ്യമായാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഡി ബി എസ് ചികിത്സ സൗകര്യം ലഭ്യമാകുന്നത് എന്ന് ഡോ. സുജിത് ഓവലത് പറഞ്ഞു. താരതമ്യേന കുറഞ്ഞ ചെലവും ഉയര്‍ന്ന വിജയ നിരക്കുമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡി ബി എസ് ട്രീറ്റ്മെന്റിന്റെ പ്രധാന സവിശേഷത എന്നും അദ്ദേഹം പറഞ്ഞു. വെള്ളി, ശനി, ദിവസങ്ങളിലാണ് പാര്‍ക്കിന്‍സണ്‍സ് ആന്‍ഡ് ഡി ബി എസ് ക്ലിനിക് പ്രവര്‍ത്തിക്കുക.
ചടങ്ങിന് ന്യൂറോളജി വിഭാഗം മേധാവി ഡോ. അബ്ദുര്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു. ന്യൂറോ സയന്‍സസ് വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട് ആമുഖം അവതരിപ്പിച്ചു. ഡോ. നൗഫല്‍ ബഷീര്‍, ഡോ. സച്ചിന്‍ സുരേഷ് ബാബു, ഡോ. ശ്രീവിദ്യ, ഡോ. മുരളീകൃഷ്ണന്‍, ഡോ. ശ്രീകുമാര്‍, ഡോ. അരുണ്‍ കെ, ഡോ. പോള്‍ ജെ ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു. സി ഇ ഓ ഫര്‍ഹാന്‍ യാസിന്‍, ഡോ. അബ്രഹാം മാമ്മന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
Keywords: Parkinson's meeting was inaugurated by Minister TP Ramakrishnan, Inauguration, Kozhikode, News, Health, Health and Fitness, Minister, Kerala.