പാലക്കാട്: (www.kvartha.com 21.10.2020) നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാര്‍ തീ അണച്ചതിന് പിന്നാലെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വൈകിയാണ് ലോറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരന്‍(35) ആണ് മരിച്ചത്. ലോറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസില്‍ നിന്നാവാം തീപിടിത്തം ഉണ്ടായാതെന്നാണ് സംശയം.
പുതുനഗരം പോലീസ് സ്ഥലത്ത് എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.