പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ല; പാല മാണി സാറിന് ഭാര്യയാണെങ്കില്‍ തനിക്കത് ഹൃദയമാണെന്ന് മാണി സി കാപ്പന്‍

കോട്ടയം: (www.kvartha.com 11.10.2020) പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്കത് ഹൃദയമാണ്. പാലാ മാത്രമല്ല, കുട്ടനാട്, ഏലത്തൂര്‍ എന്നീ എന്‍സിപി വിജയിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. പാലായില്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ജോസ് കെ  മാണി പക്ഷം ഇടതുപക്ഷത്തേയ്ക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റ് നല്‍കി അതുവേണ്ടെന്ന നിലപാടാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.

Pala is dear to me, not ready for any gain by leaving it; Mani C Kappan strengthens his stand, Kottayam, News, Press meet, Politics, Kerala Congress (m), K M Mani, Jose K Mani, Kerala.

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളെ കണ്ടത്. ജോസ് കെ മാണി എല്‍ഡിഎഫില്‍ വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവരെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫില്‍ ഇതുവരെ ചര്‍ച്ചകളൊന്നും  നടന്നിട്ടില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ ഒരു ഘടകകക്ഷികളുമായും ഈ കാര്യം ആലോചിച്ചിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അവര്‍ക്ക് എത്രത്തോളം പരിഗണന നല്‍കണമെന്നും അവര്‍ക്ക് എന്ത് നല്‍കണമെന്നും അവരല്ല, മറ്റു കക്ഷികളാണ് തീരുമാനിക്കുന്നത്. പാലായില്‍ ജോസ് കെ മാണിയുടെ ജനസമ്മതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. 

Keywords: Pala is dear to me, not ready for any gain by leaving it; Mani C Kappan strengthens his stand, Kottayam, News, Press meet, Politics, Kerala Congress (m), K M Mani, Jose K Mani, Kerala.

Post a Comment

Previous Post Next Post