പാകിസ്ഥാനില്‍ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ടെലികോം മന്ത്രാലയം
Oct 20, 2020, 14:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: (www.kvartha.com 20.10.2020) വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാം എന്ന് ടിക്ടോക്ക് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ചൈനീസ് ആപ്പിന് നേരിട്ട നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാകിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 10 ദിവസം മുന്‍പ് പാകിസ്ഥാനില്‍ ടിക് ടോക്കിന് നിരോധനം വന്നത്.

നിരോധനത്തിന് എതിരെ പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററിക്ക് ടിക് ടോക്ക് അപ്പീല്‍ നല്‍കി. ഇത് അംഗീകരിച്ചാണ് പുതിയ നടപടി. പാകിസ്ഥാനിലെ പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് ടിക് ടോക് ഉറപ്പ് നല്‍കിയിട്ടുണ്ട്, പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റി വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പാകിസ്ഥാനില്‍ ഒരു മാസം 20 ദശലക്ഷം ആക്ടീവ് യൂസേര്‍മാര്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ആപ്പാണ് ടിക് ടോക്. വാട്ട്‌സ്ആപ്പും, ഫേസ്ബുക്കും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കഴിഞ്ഞ ജൂണ്‍ അവസാനം ഇന്ത്യയും ടിക് ടോക് നിരോധിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.