സംസ്ഥാനത്ത് അവയവദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍; കച്ചവടം സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ച്
Oct 23, 2020, 17:36 IST
തിരുവനന്തപുരം: (www.kvartha.com 23.10.2020) സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന സംഭവത്തില്‍ കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയില്‍ വരും.
ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസില്‍ പ്രതിയാക്കാതെയാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. എസ് പി സുദര്‍ശന്‍ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുര്‍ കേന്ദ്രീകരിച്ച് നിരവധി പേര്‍ക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.