Follow KVARTHA on Google news Follow Us!
ad

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി

# ഇന്നത്തെ വാര്‍ത്തകള്‍, # കേരള വാര്‍ത്തകള്‍,
തിരുവനന്തപുരം: (www.kvartha.com 15.10.2020) ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ ദോഷകരമല്ലാത്ത രീതിയില്‍ നടപ്പാക്കിയും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹിക അകലം പാലിച്ചുകൊണ്ട് ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകം, ബലിതര്‍പ്പണം എന്നിവയ്ക്കും സൗകര്യം ഒരുക്കണം.

തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. പൊലീസിന്റെ പരിധിവിട്ട ഇടപെടലും തടസങ്ങളും ഒഴിവാക്കണം. വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയില്‍ വേണം തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കാന്‍. ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 
Oommen Chandy says that there should be an opportunity for Sabarimala pilgrimage following the covid protocol, Thiruvananthapuram,News,Religion,Sabarimala Temple,Shabarimala Pilgrims,Oommen Chandy,Kerala

Keywords: Oommen Chandy says that there should be an opportunity for Sabarimala pilgrimage following the covid protocol, Thiruvananthapuram, News, Religion, Sabarimala Temple,  Shabarimala Pilgrims, Oommen Chandy,Kerala.

Post a Comment